വായനാവസന്തം കിളിമാനൂർ ഉപജില്ലാതല ഉദ്ഘാടനം

 

സമഗ്രശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായിപ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ അധിക വായനാപുസ്തകങ്ങളുടെ കിളിമാനൂർ ഉപജില്ലാതല വിതരണ ഉദ്ഘാടനം നാവായിക്കുളം ജി.എൽ.പി എസിൽ നടന്നു. സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത വായനാവസന്തത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ബേബി സുധ നിർവഹിച്ചു.രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനി മിഥുനയ്ക്ക് പുസ്‌തകം നൽകിയാണ് ഉദ്ഘാടനം നിർഹിച്ചത്. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പവിഴമല്ലി,പൂന്തോണി, കുന്നിമണികൾ, രസത്തുള്ളികൾ, ടെൻഡർ മാംഗോസ് തുടങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ടെൻഡർ മാംഗോസ് ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസ്സിനും വെവ്വേറെ പുസ്തകങ്ങളാണുള്ളത്. പവിഴമല്ലി, പൂന്തോണി എന്നിവ ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികൾക്കും കുന്നിമണികൾ, രസത്തുള്ളികൾ എന്നിവ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കുമാണ്.കഥകൾ,കവിതകൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഉപജില്ലയിലെ എല്ലാ പ്രൈമറി സ്കൂളുകളിലുമായി എണ്ണായിരത്തിലധികം കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ സ്കൂൾ തുറക്കുന്നതിനു മുൻപ്‌ തന്നെ കുട്ടികൾക്ക് നൽകണമെന്ന് ബി.പി.സി അറിയിച്ചു
ബ്ലോക്ക്‌ പ്രോജക്ട് കോർഡിനേറ്റർ സാബു.വി. ആർ സ്വാഗതം ആശംസിച്ചു.ക്ലസ്റ്റർ കോർഡിനേറ്റർമാരായ അനിൽകുമാർ.വി, കവിത. ടി. എസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രഥമാധ്യാപിക വസന്ത.ആർ നന്ദി രേഖപ്പെടുത്തി.