പൂവച്ചൽ ബഷീർ അനുസ്മരണം നടന്നു

 

പൂവച്ചൽ: പൂവച്ചൽ ബഷീർ അനുസ്മരണം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.സിവിൽ സർവീസ് നൂറ്റി അൻപതാം റാങ്ക് നേട്ടം കൈവരിച്ച മിന്നുവിനും ദേശിയ അദ്ധ്യാപക അവാർഡ് നേടിയ എസ്.എൽ.ഫൈസലിനും കുറുക്കോളി മൊയ്‌തീൻ.എം.എൽ.എ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റിയും മുസ്ലിം ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും സമർപ്പിക്കുന്ന ആംബുലൻസിന്റെ ആദ്യ ഫണ്ട് ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഏറ്റുവാങ്ങി.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജലാലുദീൻ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.എൻ.പുരം നിസാർ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എ.അസീസ്,മണ്ഡലം ജനറൽ സെക്രട്ടറി അബ്‌ദുൾ ഖാദർ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ,സംസ്ഥാന കൗൺസിൽ അംഗം ഷമീം പള്ളിവേട്ട,ഷമീർ പൂവച്ചൽ എന്നിവർ സംസാരിച്ചു.