കർഷകനായി പാടത്തിറങ്ങി അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ

 

പൂവച്ചൽ : പൂവച്ചൽ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്‌ നടീൽ ഉത്സവത്തിന്റെ ഭാഗമായി അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ കർഷകനായി പാടത്തേക്കിറങ്ങി.

നഷ്ടം കാരണം ഇരുപത്തി മൂന്ന് വർഷങ്ങൾക്ക്‌ മുമ്പ്‌ കർഷകർ നെൽകൃഷി അവസാനിപ്പിച്ച ആനാകോട്‌ ഏലായിൽ ആയിരുന്നു പഞ്ചായത്തിന്റേയും ക്യഷിഭവന്റേയും ആഭിമുഖ്യത്തിൽ ഞാറ്‌ നട്ടത്‌. ഒരു കാലത്ത്‌ കാർഷിക മേഖലയിൽ പ്രത്യേകിച്ച്‌ നെൽകൃഷിയിൽ ആനാകോട്‌ പ്രദേശം വളരെ മുൻപന്തിയിൽ ആയിരുന്നു. വിള നഷ്ടവും വില നഷ്ടവും കാരണം കർഷകർ നെൽകൃതന്നെ ഉപേക്ഷിച്ചു. രാജ്യത്ത്‌ നെല്ലിന്‌ ഏറ്റവും ഉയർന്ന താങ്ങ്‌ വില പ്രഖ്യാപിച്ചതുൾപ്പെടെ കർഷകർക്ക്‌ ആശ്വാസം നൽകുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി. കർഷകർ ക്യഷിഭൂമിയിലേക്ക്‌ തിരിച്ച്‌ വന്ന് തുടങ്ങിയ ഈ നാളുകളിൽ തന്നെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞത്‌ വലിയൊരു ഭാഗ്യമാണെന്ന് ജി സ്റ്റീഫൻ എംഎൽഎ അറിയിച്ചു.

ആനാകോട്‌ ഏലായിൽ നടന്ന ഞാറ്‌ നടീൽ ഉത്സവത്തിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൽ കുമാർ,വൈസ്‌ പ്രസിഡന്റ്‌ ഒ.ശ്രീകുമാരി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ക്യഷി വകുപ്പ്‌ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.