നിരവധി സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ…

ആറ്റിങ്ങൽ: ഗവ. എൽ.പി. സ്കൂളിൽ അഞ്ച് എൽ.പി. സ്കൂൾ ടീച്ചറുടെയും ഒരു അറബിക് ടീച്ചറുടെയും ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 11-ന്.


ആറ്റിങ്ങൽ: ആലംകോട് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, അറബിക്, ഹിന്ദി എന്നിവയ്ക്കും യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദിക്കും ഒഴിവുണ്ട്. 28-ന് രാവിലെ 10-ന് ഫിസിക്കൽ സയൻസ്, അറബിക് എന്നിവയുടെയും 12-ന് ഹിന്ദിയുടെയും അഭിമുഖം നടക്കും.


ആറ്റിങ്ങൽ : അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യു.പി.വിഭാഗം സംസ്കൃതം, എൽ.പി. ടീച്ചർ, യു.പി. ടീച്ചർ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 29/10/2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.


നഗരൂർ : നഗരൂർ നെടുംപറമ്പ് ജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്,ഫിസിക്സ് സയൻസ്, എൽപി വിഭാഗത്തിൽ രണ്ട് ഒഴിവുകളുണ്ട്. അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇൻറർവ്യൂ ഒക്ടോബർ 29ന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും.ഉദ്യോഗാർത്ഥികൾ കെ ടെറ്റ് യോഗ്യതയുള്ളവർ ആയിരിക്കണം


നഗരൂർ : നഗരൂർ നെടുംപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2021- 22 അധ്യയനവർഷത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി,കൊമേഴ്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. ഇൻറർവ്യൂ 29 10 2021 രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടക്കും.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം സ്കൂളിൽ എത്തേണ്ടതാണ്.


വക്കം: വക്കം ഗവണ്മെന്റ് ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, മലയാളം, യു.പി. പാർട്ട് ടൈം അറബിക്, യു.പി. എസ്.ടി.എ. തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.


വർക്കല: ചിലക്കൂർ പണയിൽ ഗവ. എൽ.പി. സ്കൂളിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10.30-ന് സ്കൂളിൽ നടക്കും. കെ-ടെറ്റ് യോഗ്യത നേടിയവർക്കു പങ്കെടുക്കാം.


വർക്കല: കുരയ്ക്കണ്ണി ഗവ. എൽ.പി.ബി.എസിൽ ഒരു പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 11-ന് സ്കൂളിൽ.


പാങ്ങോട്: ഗവ. എൽ.പി.എസിൽ പാർട് ടൈം ജൂനിയർ ഹിന്ദി ടീച്ചറിന്റെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രണ്ടിന് നടക്കും.


കല്ലറ: കല്ലറ ഗവ: വി.എച്ച്.എസ്.എസിൽ എൽ.പി.എസ്.എ., യു.പി.എസ്.എ., എൽ.പി. അറബിക് എന്നീ വിഭാഗങ്ങളിലേക്ക് താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10ന്.


ഭരതന്നൂർ: ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി. വിഭാഗത്തിൽ ഒരു ജൂനിയർ ഹിന്ദി ഫുൾടൈം ലാംഗ്വേജ് ടീച്ചറുടെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30ന്‌


അരുവിക്കര: ഗവ. എൽ.പി. സ്കൂളിൽ ഒരു താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 12.00-ന്


വിതുര: ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, ഹിന്ദി, അറബിക് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഫോൺ: 0472 2856202


വെള്ളനാട്‌: വെള്ളനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജൂനിയർ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27-ന് രാവിലെ 10.30-ന് ഓഫീസിൽ അഭിമുഖത്തിനെത്തണം.


വെള്ളനാട് : വെള്ളനാട് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, ഇംഗ്ളീഷ് ജൂനിയർ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-രാവിലെ 10.30-ന്.


കുറ്റിച്ചൽ : കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി താത്‌കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 29-ന് 11-ന് നടക്കും.


കാട്ടാക്കട: പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ഹിന്ദി(ഓരോന്ന്), മലയാളം(രണ്ട്) താത്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 28-ന് രാവിലെ 10-ന് നടക്കും


മലയിൻകീഴ്: മലയിൻകീഴ് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹികശാസ്ത്രത്തിന് ഒന്നും യു.പി. വിഭാഗത്തിൽ മൂന്നും അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ മതിയായ രേഖകളുമായി 29-ന് ഉച്ചയ്ക്ക് ഒന്നിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.


തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതശാസ്ത്രം, മലയാളം, സംസ്കൃതം, തമിഴ് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 28 ന് നടത്തുന്നു. അർഹതയുള്ള അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതം രാവിലെ 10 മണി. മലയാളം, സംസ്കൃതം, തമിഴ് ഉച്ചയ്ക്ക് 2 മണി.


കുളത്തൂർ : കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളത്തിന്റെയും ഫിസിക്കൽ സയൻസിന്റെയും താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 28-ന് രാവിലെ 10-ന് സ്‌കൂളിൽ അഭിമുഖം നടത്തും


വട്ടിയൂർകാവ് : വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ കണക്ക്, നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്(െകാമേഴ്‌സ്) എന്നീ തസ്തികകളിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള ഇന്റർവ്യൂ വെള്ളിയാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ നടത്തും.


വഞ്ചിയൂർ: മണ്ണന്തല ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.എ., ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട്‌ ഗണിതാധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച പകൽ 10-ന് സ്‌കൂളിൽ നടക്കും. ഫോൺ: 9496395057.


പേരൂർക്കട: കുറവൻകോണം എസ്.പി.ടി.പി.എം. ഗവ. യു.പി.സ്കൂളിൽ രണ്ട് എൽ.പി.എസ്. അധ്യാപകരുടെ താത്‌കാലിക ഒഴിവിലേക്കായി വ്യാഴാഴ്ച രാവിലെ 10.30-ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം പങ്കെടുക്കണം.


തിരുവനന്തപുരം: ഗവ. വി.ആൻഡ്‌ എച്ച്‌.എസ്‌.എസ്‌. വട്ടിയൂർക്കാവ്‌ സ്കൂളിൽ ഹൈസ്കൂൾ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്‌. ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച 11 ന്‌ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട്‌ ഹാജരാകണം. വിവരങ്ങൾക്ക്‌ 9961613237.


എസ്‌.എം.വി. ഗവ. മോഡൽ സ്കൂളിൽ യു.പി. അധ്യാപക ഒഴിവിലേക്ക്‌ ഇന്റർവ്യൂ നടത്തുന്നു. ബുധനാഴ്ച രാവിലെ 11 ന്‌ അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ എത്തണം.


കരമന : കരമന ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ താത്‌കാലിക ഒഴിവുണ്ട്‌. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 27ന്‌ രാവിലെ 10 ന്‌ സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.


കരമന : കരമന ഗവ. എസ്.എസ്.എൽ.പി.എസിൽ മലയാളം എൽ.പി.എസ്.എ. ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന്‌ രാവിലെ 11-ന്.


അട്ടക്കുളങ്ങര : അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ യു.പി.എസ്‌.ടി. (മലയാളം മീഡിയം-1, തമിഴ്‌ മീഡിയം-2) എച്ച്‌.എസ്‌.ടി. (തമിഴ്‌ മീഡിയം-1) തസ്‌തികകളിലേയ്‌ക്ക്‌ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച രാവിലെ 11 ന്‌ സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം