Search
Close this search box.

തോട്ടവാരം എൻ.എസ്.എസ് വാർഷികപൊതുയോഗവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.

IMG-20230822-WA0004

ആറ്റിങ്ങൽ:  തോട്ടവാരം എൻ.എസ്.എസ് വാർഷികപൊതുയോഗവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ശശിധരൻനായർ അധ്യക്ഷനായി. ഡോക്ടർ രമാദേവി, ആശാവർക്കർ ബീന മണികണഠൻ, തയ്യൽ പരിശീലക പ്രീതി എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

സെക്രട്ടറി സജിത്പ്രസാദ് സ്വാഗതം പറഞ്ഞു.ജോയിന്റ് സെക്രട്ടറി ശശിധരൻ നായർ നന്ദി രേഖപ്പെടുത്തി. അജിത്പ്രസാദ്, സിന്ധു സുനിൽ ,ബിന്ദുകുമാരി , രാജൻപിള്ള എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!