Search
Close this search box.

വിവാഹ വാഗ്ദാനം നടത്തി 19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രതിക്ക് ശിക്ഷ വിധിച്ചു

eiLYI4K42513

 

ആര്യനാട്:  വിവാഹ വാഗ്ദാനം നടത്തി 19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാട് ചൂഴ കടുക്കോട് തടത്തരികത്ത് അതുല്യ ഭവനിൽ എൽ.ഷൈജു കുമാറിന് (23)  15 വർഷം കഠിന തടവും 35,000 രൂപ പിഴയും. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി എസ്.ആർ.ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്.

പിഴ യുവതിക്ക് നഷ്ടപരിഹാരമായി നൽകണം. പിഴ നൽകാതിരുന്നാൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി വിധിച്ചു. 2004– ൽ ആണ് കേസിന് ആസ്പദമായ സംഭവം. നെടുമങ്ങാട് പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ആര്യനാട് പെ‌ാലീസ് റജിസ്റ്റർ ചെയ്ത കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!