ആറ്റിങ്ങൽ ദേശീയപാതയിലെ വെള്ളക്കെട്ട് : പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പട്ടണത്തിലെ റോഡ് നിർമാണം അശാസ്ത്രീയമായണെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതാണ് പ്രതിഷേധത്തിന് കാരണമായത്.

കെപിസിസി എക്സിക്യൂട്ടീവ് അംഗം വി. എസ് അജിത് കുമാർ,കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി എം. എച്ച് അഷ്‌റഫ്‌ ആലംകോട് ,ലീഡർ സാംസ്കാരികവേദി ചെയർമാൻ ശ്രീരംഗൻ, അവനവഞ്ചേരി ബഷീർ,സലിം,
മോഹനൻ, വക്കം യു പ്രകാശ് തുടങ്ങിയവരുടെ പങ്കെടുത്തു. അടുത്തദിവസംയോഗം വിളിച്ച് നടപടി സ്വീകരിക്കാമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു