Search
Close this search box.

ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ബന്ധുവിനെയും കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.

eiQUJ4I40893

 

വിതുര: ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ബന്ധുവിനെയും കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. തൊളിക്കോട് പോങ്ങുംമൂട് തോട്ടരികത്ത് വീട്ടിൽ സുനീറാണ് (33) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സുനീർ വീട്ടുകാരെ മർദ്ദിച്ചു. തടയാനെത്തിയ സുനീറിന്റെ ഭാര്യയുടെ ബന്ധു വിതുര ചേന്നൻപാറ കൈരളിനഗറിൽ സന്ധ്യാഭവനിൽ മണിക്കും മർദ്ദനമേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ വിതുര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രാംകുമാറിനെയും ഇയാൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്, എസ്.ഐമാരായ എസ്.എൽ. സുധീഷ്, ഇർഷാദ്, സി.പി.ഒ രാംകുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!