ശക്തമായ മഴയ്ക്ക് സാധ്യത.

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിൽ ചക്രവാതച്ചുഴി നിലവിലുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാനും നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ യെലോ അലർട്ട്  പ്രഖ്യാപിച്ചു.