ശക്തമായ മഴയിൽ മലയിൻകീഴിൽ വീടിന്റെ ചുവരുകൾ നിലംപതിച്ചു.

 

ശക്തമായ മഴയിൽ മലയിൻകീഴിൽ വീടിന്റെ ചുവരുകൾ നിലംപതിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കുന്നംപാറ വട്ടവിളാകത്ത് അനീഷ്‌കുമാറിന്റെ
ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. വീടിന്റെ പിറകുവശത്തെ ഭിത്തിയാണ് തകർന്നത്. അനീഷിന്റെ ഭാര്യ അശ്വതി,​ പിതാവ് സുരേന്ദ്രൻ മകൻ അനശ്വർ എന്നിവർ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദത്തോടെ ചുമർ തകർന്നുവീഴുകയായിരുന്നു. കിടപ്പുമുറിയുടെ ഭിത്തിയും തകർന്നിട്ടുണ്ട്. മറ്റുള്ള ഭാഗങ്ങളിൽ വിള്ളൽ വീണു.