കൂലി കുടിശികയ്ക്കായി കോരിച്ചൊരിയുന്ന മഴയത്തും തൊഴിലുറപ്പ്  തൊഴിലാളികളുടെ വമ്പിച്ച പ്രതിഷേധം

 

കടയ്ക്കാവൂർ :ചെയ്യുന്ന ജോലിക്ക് കൃത്യമായി കൂലിനൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോരിച്ചൊരിയുന്ന മഴവകവയ്ക്കാതെ തൊഴിലാളികളുടെ വമ്പിച്ച പ്രതിഷേധം.200 ദിവസം ജോലി നൽകുക, മിനിമം കൂലി 600 രൂപയാക്കി ഉയർത്തുക, ജോലിയിൽ കാണിക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ തൊഴിലാളികളുടെ വമ്പിപ്പ പ്രതിഷേധ ധർണ്ണ നടത്തി.സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, യൂണിയൻ ഏര്യാ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, അഡ്വ.പ്രദീപ്കുമാർ, കെ.സുധാകരൻ, ആർ.പ്രകാശ്, രാധിക പ്രദീപ്, ശ്രീകല, നൗഷാദ്, എസ്.നിസാർ, പ്രസാദ്, യമുന, ബാബു കുട്ടൻ തുടങ്ങിയവർ സംസാരിച്ചു