ശക്തമായ മഴയിൽ കാട്ടാക്കടയിൽ വീടുകൾ തകർന്നു

 

കാട്ടാക്കട: ശക്തമായ മഴയിൽ കാട്ടാക്കട താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 19 വീടുകൾ ഭാഗികമായും തകർന്നു. അമ്പൂരി വില്ലേജിൽ അഞ്ച് വീടുകളും ,വിളപ്പിലിൽ ആറ് വീടുകളും , മലയിൻകീഴ്, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ വില്ലേജുകളിൽ രണ്ട് വീടുകൾ വീതവും മാറനല്ലൂരിൽ ഒരു വീടുമാണ് തകർന്നത്. താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 33 കുടുംബങ്ങളിൽ നിന്നുള്ള 89 പേരെ ക്യാംപിലേക്ക് മാറ്റിയതായി തഹസിൽദാർ സജി എസ് കുമാർ അറിയിച്ചു.