കിളിമാനൂർ പാപ്പാലയിൽ കാറിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു

 

കിളിമാനൂർ : പാപ്പാല-പാങ്ങൽത്തടം റോഡിൽ പാറക്കട ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ലോട്ടറി വില്പനക്കാരനായിരുന്ന പാപ്പാല ഉടയൻകാവിനു സമീപം നെല്ലിക്കുന്ന് വീട്ടിൽ കുറുപ്പ് എന്നുവിളിക്കുന്ന വിജയകുമാരൻ നായർ(61) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിൽ റോഡിൽക്കിടന്ന വിജയകുമാരൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ സുമതിയമ്മ.
മകൻ: വിഷ്ണു.