കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരണപ്പെട്ട സംഭവം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ.

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പാല പാറക്കട ജംഗ്ഷന് സമീപത്ത് വച്ച് വയോധികൻ വാഹനമിടിച്ച് മരണപ്പെട്ട സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ആളെയും വാഹനവും കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു .കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ആണ് വയോധികനെ വാഹനമിടിച്ചത് . അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന തട്ടത്തുമല സ്വദേശി വിജയൻ പിള്ള ( 62 ) മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത് . സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ മധുവിൻറെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്. ഐ വിജിത്ത്, കെ നായർ, എ. എസ്. ഐ താഹിറുദീൻ, സിപിഒമാരായ ഷംനാദ്, ശ്രീരാജ്, സോജു,ബിനു, വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറെയും പിടികൂടിയത്