Search
Close this search box.

മാറനല്ലൂരിൽ ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

eiZ3QFD98908

 

ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച വ്ലാത്താങ്കര ഷാലു ഭവനിൽ ഷാലുവിനെ (34) മാറനല്ലൂർ പൊലീസ് പിടികൂടി. മാറനല്ലൂർ പ്ലാവിള അനുഭവനിൽ ഷിബിനാണ് (30) പരിക്കേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഷിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. മാസങ്ങളായി ഷാലു ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ബുധനാഴ്ച ഇയാൾ ഭാര്യയെ കാണാൻ പ്ലാവിളയിലെ വീട്ടിലെത്തിയെങ്കിലും ഷിബിൻ അനുവദിച്ചില്ല. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിലാണ് കത്തിക്കുത്ത് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!