നന്ദിയോട് സി.ഡി.എസ് കുടുംബശ്രീ വാർഷികവും സബ്സിഡി വിതരണവും

 

നന്ദിയോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് കുടുംബശ്രീ വാർഷികവും കൊവിഡ് ധനസഹായമായി ലഭിച്ച തുകയുടെ സബ്സിഡി വിതരണവും ഗ്രീൻ ഓഡിറ്റോറിയത്തിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ ജയപ്രകാശ്,പഞ്ചായത്ത് മെമ്പർമാരായ എസ്.ബി.അരുൺ,ശ്രീകുമാർ ,അംബിക അമ്മ, നീതു സജീഷ്, നസീറ നസിമുദ്ദീൻ സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്രയിൽ ഒന്നാം സമ്മാനം വട്ടപ്പൻകാട് എ.ഡി.എസ് നും, രണ്ടാം സമ്മാനം പാലോട് വാർഡ് എ.സി.എസിനും,മൂന്നാം സമ്മാനം താന്നിമൂട് വാർഡ് എ.ഡി.എസിനും ലഭിച്ചു. മെമ്പർ സെക്രട്ടറി ഡോക്ടർ നജീബ് നന്ദി രേഖപ്പെടുത്തി.എന്നാൽ ഏകപക്ഷീയമായി വാർഷികം സംഘടിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പരിപാടിയിൽ പങ്കെടുത്തില്ല.