നെടുമങ്ങാട് മണ്ഡലത്തിലെ നാശനഷ്ടങ്ങൾ സംഭവിച്ച വിവിധ പ്രദേശങ്ങൾ മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു

 

നെടുമങ്ങാട് : ശക്തമായ മഴയിൽ നെടുമങ്ങാട് മണ്ഡലത്തിലെ നാശനഷ്ടങ്ങൾ സംഭവിച്ച വിവിധ പ്രദേശങ്ങൾ മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു .കരകുളം പഞ്ചായത്തിൽ കല്ലയം കഴുനാട് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളെയും മന്ത്രി സന്ദർശിച്ചു. മഴയുടെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജനങ്ങൾക്ക് താമസിക്കാനും, കൂടുതൽ സജ്ജീകരണങ്ങൾ മെച്ചപ്പെടുത്താനും വേണ്ട നടപടി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കൂടാതെ കുഴിക്കോണം, നെടുമങ്ങാട് നഗരസഭയിലെ ചിറയ്ക്കാണി, പരിയാരം,വേങ്കോട് പുന്നക്കോട് തുടങ്ങി മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും വേങ്കോട് ജോസ്,പുനക്കോട് മഞ്ജുഷ, മുണ്ടേക്കോണം സന്ധ്യ എന്നിവരുടെ വീടുകളും മന്ത്രി സന്ദർശിച്ചു. മഴ കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരായി പ്രവർത്തിക്കണമെന്നും, സർക്കാരിന്റെയും, ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ജി.ആർ.അനിൽ കൂട്ടിച്ചേർത്തു. നെടുമങ്ങാട് ആർ.ഡി.ഒ, തഹസിൽദാർ,വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.