പൂവച്ചൽ പഞ്ചായത്ത് സമിതി വനിതാ വായനാമത്സരം സംഘടിപ്പിച്ചു

 

പൂവച്ചൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച വനിതാ വായനാമത്സരം ജില്ലാ പഞ്ചായത്തംഗംവി.രാധിക ഉദ്ഘാടനം ചെയ്തു.തകഴി ഗ്രന്ഥാലയംപ്രസിഡന്റ് പി.മണികണ്ഠൻഅദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത്സമിതി കൺവീനർ എ.ജെ.അലക്സ് റോയ് മുഖ്യപ്രഭാഷണംനടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.ഷീബ, ജി.ആർ.രശ്മി, ജില്ലാലൈബ്രറി കൗൺസിലംഗം സി.മധു, ഐസക്, എസ്.നാരായണൻ കുട്ടി,സുമേഷ് മിനി നഗർ,ഷൈലജ ദാസ്,ബിന്ദു ജോയ്,ഉഷ പന്നിയോട്, തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള പുരസ്കാരവും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്തംഗം വിതരണം ചെയ്തു.