Search
Close this search box.

കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നനിലയിൽ കണ്ടെത്തി

ei5BAXI96661

 

60 കോഴികളെ കോഴിക്കൂടിനുള്ളിൽ കൊന്നിട്ടനിലയിൽ കണ്ടെത്തി. പേരുമല കരിമ്പുവിള നയിഫ് മൻസിലിൽ നാദിർഷയുടെ വീട്ടിലെ കോഴികളെയാണ് അജ്ഞാതജീവി കടിച്ചുകൊന്നനിലയിൽ കണ്ടെത്തിയത്.

40 കോഴികൾ മുട്ടക്കോഴികളായിരുന്നു. മുട്ട വിറ്റുകിട്ടുന്ന പണം പ്രധാന ഉപജീവനമാർഗമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ശബ്ദംകേട്ടു ചെന്നുനോക്കുമ്പോഴാണ് കോഴികൾ അജ്ഞാതജീവിയുടെ കടിയേറ്റ് കൂട്ടത്തോടെ ചത്തു കിടക്കുന്നത് കണ്ടത്. കൂട് തകർത്താണ് ജീവികൾ അകത്തു കടന്നിരിക്കുന്നത്. 25,000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!