വീരണകാവ് സർവീസ് സഹകരണ ബാങ്കിന്റെ മന്ദിരം ഉദ്‌ഘാടനം ചെയ്‌തു

 

പൂവച്ചൽ : വീരണകാവ് സർവീസ് സഹകരണ ബാങ്കിന്റെ കാട്ടാക്കടയിലെ മന്ദിരം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ്‌ കെ ഗിരി അധ്യക്ഷനായി. ബ്രാഞ്ച് ഹാൾ ജി സ്റ്റീഫൻ എംഎൽഎയും അഗ്രോബസാർ ഐ ബി സതീഷ് എംഎൽഎയും സ്ട്രോങ് റൂം സഹകരണ ജോയിന്റ്‌ രജിസ്ട്രാർ ഇ നിസാമുദീനും ഉദ്‌ഘാടനംചെയ്‌തു.
 അദ്യ നിക്ഷേപ സ്വീകരണം കേരള ബാങ്ക് റീജ്യണൽ മാനേജർ ഡോ. ശിവകുമാറും ആദ്യ വായ്പാവിതരണം അസിസ്റ്റന്റ്‌ രജിസ്ട്രാർ എസ് ജയചന്ദ്രനും നിർവഹിച്ചു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ ടി സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീക്കുട്ടി സതീഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി മണികണ്ഠൻ, മെമ്പർ വി ബിന്ദു, ഭരണസമിതി അംഗം ടി പൂമണി, ബാങ്ക് സെക്രട്ടറി എസ് അജിതകുമാരി, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ കാട്ടാക്കട രവി എന്നിവർ സംസാരിച്ചു.