Search
Close this search box.

പ്രധാനമന്ത്രി യുവ പദ്ധതി : അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ചെഴുതുന്നത് തിരുവനന്തപുരം സ്വദേശിനി അനുഷ്‌ക ടി എസ്.

 

പ്രധാനമന്ത്രി യുവ പദ്ധതിയിൽ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ചെഴുതുവാൻ അവസരം ലഭിച്ചത് തിരുവനന്തപുരം സ്വദേശിനി അനുഷ്‌കയ്ക്ക്.

യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് മലയാളിത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എഴുത്തുകാരിൽ ഒരാളായ തിരുവനന്തപുരം സ്വദേശിനി അനുഷ്ക റ്റി എസ്നാണ് രാജ്യത്തെ ആദ്യ സംഘടിത കലാപത്തെക്കുറിച്ചെഴുതുവാൻ അവസരം ലഭിച്ചിരിക്കുന്നത്.

മലയാളത്തിൽ നിന്ന് അനുഷ്‌ക ടി.എസ്,
ജെ എസ് അനന്തകൃഷ്ണൻ,അനുരാജ് മനോഹർ, എന്നിവരെയാണ് തിരഞ്ഞെടുത്തത്.

22 ഭാഷകളിലായി പതിനാറായിരത്തോളം എൻട്രികളിൽ നിന്ന് 75 യുവ എഴുത്തുകാരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണിത്.

തിരുവനന്തപുരം സ്വദേശിനിയായ അനുഷ്ക 1721 എന്ന പേരിലാണ് അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് നോവൽ എഴുതുവാൻ തയ്യാറെടുക്കുന്നത്.

കുട്ടിക്കാലം മുതൽ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് മുതിർന്ന തലമുറയിൽ നിന്ന് കേട്ടു വളർന്ന ഗവേഷകയായ അനുഷ്കയുടെ ആഗ്രഹം ഈ വിഷയത്തെക്കുറിച്ച് ഒരു നോവലെഴുതുക എന്നതായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആറുമാസത്തേക്ക് മാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും. എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. ജനുവരി ഏഴ് മുതൽ 10 വരെ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയൽറ്റിയും എഴുത്തുകാർക്ക് ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!