Search
Close this search box.

കടയ്ക്കാവൂരിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ei18HNU97068

കടയ്ക്കാവൂരിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആറ്റിങ്ങൽ – മുതലപ്പൊഴി സർവ്വീസ് നടത്തുന്ന ഫാൽക്കൻ ബസും കടയിൽക്കാവൂർ ഓട്ടോ സ്റ്റാൻഡിൽ സവാരി നടത്തുന്ന ഔട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഖാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കടയ്ക്കാവൂർ ഓവർ ബ്രഡ്ജ്‌ന് സമീപം ശ്രീഭവനിൽ സുജാതൻ (54) ആണ് മരണപ്പെട്ടത്.
ആറ്റിങ്ങൽ നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസ് എതിർ ദിശയിൽ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!