Search
Close this search box.

ജനമൈത്രി പോലീസിൻ്റെ സ്ത്രീ സുരക്ഷ പരിശീലന പദ്ധതി സൗഹൃദയിൽ – ‘കരയുകയല്ല: പ്രതിരോധിക്കയാണ് വേണ്ടത്’

eiXH6LX11549

 

കല്ലമ്പലം: കല്ലമ്പലം ജനമൈത്രി പോലീസും കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി സ്ത്രീ സുരക്ഷ വിഷയത്തിൽ സ്വയം പ്രതിരോധം നേടുന്നതിനായി വനിതകൾക്കായി പരിശീലനം നൽകുകയുണ്ടായി. കഴിഞ്ഞ നവമ്പറിൽ കല്ലമ്പലം മാവിൻ മൂട് പ്രദേശത്ത് പട്ടാപ്പകൽ റോഡിൽ വമ്പ് ഒരു കോളേജ് വിദ്യാർത്ഥിനിെക്കെതിരെ നടന്ന മാനഭഗശ്രമം നടന്ന സംഭവമാണ് കല്ലമ്പലം പോലീസ് ഇത്തരം ഒരു ട്രെയിനിങ് ആരംഭിക്കാൻ കാരണമായത്.
കേര ഇത്തിൽ ആദ്യമായി ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ വനിതകളെയും സ്വയം പ്രതിരോധം നൽകുന്നതിനുള്ള പദ്ധതിയാണ് കല്ലമ്പലം പോലീസ് ഏറ്റെടുത്തിരിക്കുന്നത്.

പരിശീലത്തിൻ്റെ ഉദ്ഘാടനം കല്ലമ്പലം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ആർ.ജയൻ ഉദ്ഘാടനം ചെയ്തു. വനിതകൾക്കു നേരെ മാനസികമായോ ശാരീരികമായോ ഭീഷണി നേരിടുമ്പോൾ കരയുകയല്ല വേണ്ടത് – പ്രതിരോധിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം റൂറൽ വനിതാ സെൽ ട്രെയിനിങ് ഓഫീസർ മല്ലികാദേവി, കല്ലമ്പലം പോലീസ് സ്റ്റേഷൻ വനിതാ ഓഫീസർ കവിത, വർക്കല പോലീസ് സ്റ്റേഷൻ വനിത ഓഫീസർ ഷൈ നമ്മ എന്നിവരും യോഗ പരിശീലക ശ്രീരേഖയും ക്ലാസുകൾ നയിച്ചു.

ചടങ്ങിൽ സൗഹൃദ അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള, ഭാരവാഹികളായ അറഫ റാഫി, മോഹന കുറുപ്പ് , ശ്രീകുമാർ ,ഷാജഹാൻ, വാഹിദ് മരുതംകോണം എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!