Search
Close this search box.

കണിയാപുരത്ത് ഗുണ്ടാ ആക്രമണം : 4 പേർ അറസ്റ്റിൽ

eiAWX7G931

 

കണിയാപുരം: കണിയാപുരം പാച്ചിറയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലെ പ്രതികളെ പൊലിസ് അറസ്റ്റു ചെയ്തു. കണിയാപുരം  കുന്നിനകം സ്വദേശി വിഷ്ണു (27), പാച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പാച്ചിറ പാണ്ടിവിള വീട്ടിൽ  അജീഷ് (26), പായ്ചിറ തളിയിൽ വീട്ടിൽ അനസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11 നാണ് സംഭവം നടന്നത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവരെ മർദിച്ച പ്രതികൾ മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ചെയ്തു. ആക്രമണത്തിൽ ജനിയുടെ തലയ്ക്ക് പരിക്കേറ്റു.

ആക്രമണത്തിൽ പരിക്കേറ്റു യുവാക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയത്താണ്  വീടുകൾക്കു നേരെ അക്രമം നടത്തിയത്.വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചു തകർക്കുകയും.വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിക്കുകയും ചെയ്തു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!