കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി ഉച്ചകോടി സംഘടിപ്പിച്ചു

 

കാട്ടാക്കട : പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി ഊരൂട്ടമ്പലം ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ബി.സതീഷ്.എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.കാർബൺ ന്യൂട്രൽ കാട്ടാക്കടയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലെ സമാപന സെഷൻ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പദ്ധതി രൂപരേഖയുടെ പ്രകാശനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ പ്രചരണ അവബോധ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ നിർമ്മാണ കാമ്പയിനിൽ മികച്ച വീഡിയോ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും കൃഷി മന്ത്രി നിർവഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സമാപന സമ്മേളനത്തിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക,വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലിമോഹൻ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവർ സംസാരിച്ചു.