‘മൈ സാൻ്റ’ക്ക് തട്ടത്തുമല ബഡ്സ് സ്കൂളിൽ തുടക്കം

 

കിളിമാനൂർ:കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മൈ സാൻ്റ’ പദ്ധതിയുടെ ഭാഗമായി തട്ടത്തുമല ബഡ്സ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.രോഗാവസ്ഥ കാരണം ആഘോഷങ്ങളുടെ നിറം മങ്ങി പോകുന്ന കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പദ്ധതി യുടെ ജില്ലാ തല ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക നിർവഹിച്ചു.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജേന്ദ്രൻ,കൈറ്റ്സ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ ഹെഡ് മുഹമ്മദ്‌ ആഷിക്ക് ആർ.എസ്,മൈ സാൻ്റ കോർഡിനേറ്റർമാരായ ജാസ്ന എസ്,നന്ദു,അഖിൽ തുടങ്ങിയവർ പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിഭിന്നശേഷിയുള്ള കുട്ടികളിലേക്ക് കേക്കും സമ്മാന പൊതികളും എത്തിച്ചു കൊണ്ട് അവരെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമാക്കുകയാണ് കൈറ്റ്സ് ഫൗണ്ടേഷൻ വോളൻ്റിയർമാർ.