ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയ്ക്ക് താങ്ങായി യുവാക്കൾ .

 

അഞ്ചുതെങ്ങ്:  നെടുങ്ങണ്ട കോട്ടയ്ക്കഴികം വീട്ടിൽ താമസിക്കുന്ന വസന്തയ്ക്കാണ് സഹായവുമായി ഡി വൈ എഫ് ഐ നേതൃത്വത്തിൽ യുവാക്കൾ എത്തിയത് എത്തിയത്. രോഗം മൂലം അവശയായ ഇവർ ഒറ്റമുറി കെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. കോൺക്രീറ്റ് മേൽകൂര ആണെങ്കിലും സൺഷേഡ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങി വീടിന്റെ അകം മുഴുവൻ വെള്ളത്തിൽ ആകുന്ന അവസ്ഥയാണുള്ളത്. മീറ്റർ,സ്വിച്ച് ബോർഡിലുമൊക്കെ വെള്ളം ഇറങ്ങുന്നതിന്റെ ഭാഗമായി എർത്ത് അടിക്കുന്ന അവസ്ഥയുമുണ്ടായി. വിവരം അറിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി ലൈജു, പഞ്ചായത്തംഗം സരിത, സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ എന്നിവർ സ്ഥലത്തെത്തി.ഇവരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി
വീടിന്റെ മുകളിൽ ടാർപ്പ കെട്ടി ചോർച്ച ഒഴിവാക്കി.
സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അജയദേവൻ , അനന്തു, ആദിത്യൻ, അൻസിഫ്,അജീഷ്, അബിൻ എന്നിവർ നേതൃത്വം നൽകി.