വർക്കലയിൽ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു

 

വർക്കല മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. ഇടവയിലെ കോട്ടയിൽപ്പാണി, ഇലകമണിലെ പള്ളിത്തൊടി കുടിവെള്ള പദ്ധതികൾക്ക് ടെൻഡർ ക്ഷണിച്ചു. കോട്ടയിൽപ്പാണി പദ്ധതിയിലൂടെ നാല് വാർഡിന് കുടിവെള്ളം സുലഭമാകും. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി വി ജോയി എംഎൽഎയുടെ ശ്രമഫലമായി വാട്ടർ അതോറിറ്റി ഏറ്റെടുക്കുകയും 1.60കോടി എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡ‍ർ ചെയ്യുകയുമായിരുന്നു. ഇലകമണിലെ കെടാകുളം, ഹരിഹരപുരം ഊന്നിൻമൂട്, സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, ആലുവിളപ്പുറം, തോണിപ്പാറ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കാനാണ്
പള്ളിത്തൊടി പദ്ധതി. ജലം ഓവർഹെഡ് ടാങ്കിൽ എത്തിച്ചായിരിക്കും ഇത്. 1.55 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പള്ളിതൊടി സ്കീം ടെൻഡർ ചെയ്തിട്ടുണ്ട്. വർക്കല ബ്ലോക്ക് ഓഫീസിൽ വി ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നതയോ​ഗം ചേർന്നു