Search
Close this search box.

ബസ് കാത്തുനിൽക്കുമ്പോൾ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവതിക്ക് പരിക്ക്

eiAJHQS22073

 

വെമ്പായം :ബസ് കാത്തുനിൽക്കുമ്പോൾ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവതിക്ക് പരിക്ക്.വെമ്പായം സ്വദേശിനി റാഷിദയ്ക്കാണ് (23) പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്കാണ് കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷന് സമീപം ബസ് കാത്തുനിന്ന റഷീദയുടെ തലയിൽ ആൽ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞു വീണു പരുക്കേറ്റത്.റാഷിദയുടെ സമീപത്തു നിന്നവർ ഓടി മാറി. റാഷിദ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടയിൽ ശിഖരം തലയിൽ പതിക്കുകയായിരുന്നു.യാത്രക്കാരും നാട്ടുകാരും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തലയ്ക്ക് എട്ട് തുന്നലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!