
ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി 26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ ജിആർ അനിൽ അറിയിച്ചു.
ജലദൗര്‍ലഭ്യത്താല്‍ വേനല്‍ കാലങ്ങളില്‍ പ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. നിലവില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചും, നിലവിലെ പൈപ്പ് ലൈനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
ടെന്‍ഡര്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കി, ഫെബ്രുവരി മാസത്തില്‍ തന്നെ ആദ്യ ഘട്ടമായി പഞ്ചായത്തിലെ 4178 കുടിവെള്ള കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്