ജനാധിപത്യ കലാ സാഹിത്യ വേദി അവാർഡുകൾ സമ്മാനിച്ചു.

 

തിരുവനന്തപുരം: ജനാധിപത്യ കലാ സാഹിത്യ വേദി (ജ.ക.സ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജ.ക.സ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മിനിസ്ക്രീൻ താരം ചന്ദ്രഭാനു സാഹിതി പൊന്നാടകൾ അണിയിച്ചു.

‘സമന്വയം 2022’ എന്ന പേരിൽ പട്ടം ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ജ.ക.സ ഗാന്ധിമാർഗ്ഗം സംസ്ഥാന കോർഡിനേറ്റർ പി.കെ.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കോർഡിനേറ്റർ ബിന്ദു പോൾ , സംസ്ഥാന സെക്രട്ടറി വെസായം നസീർ, സംവിധായകൻ അനിൽ കാരേറ്റ്, പെരുമാതുറ എസ്.എം ഷഹീർ എന്നിവർ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ജയപ്രകാശ് എൻ.പി. സ്വാഗതവും ജില്ലാ ട്രഷറർ വിനി ലാൽ വട്ടിയൂർക്കാവ് നന്ദിയും പറഞ്ഞു. അനിൽ കാരേറ്റ്, ബിനു പുളിയറക്കോണം, ബാബു മുട്ടത്തറ, ഷാജിലാൽ, എം.എച്ച് സുലൈമാൻ, സതീശൻ പിച്ചി മംഗലം, ഋതിക പി.വി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.