Search
Close this search box.

നിർധനർക്ക് മരുന്നും ഭക്ഷണവും നൽകുമെന്ന് ചാരിറ്റി ബോർഡ്‌ സ്ഥാപിച്ച് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ കച്ചവടം, കല്ലമ്പലം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

ei04XQ345135

 

കല്ലമ്പലം: പെട്ടിക്കടയിൽ ചാരിറ്റി പ്രവർത്തനമെന്ന പേരിൽ നാട്ടുകാരെ പറ്റിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകമായി വിറ്റുവന്നയാളെ കല്ലമ്പലം പോലീസ് പിടികൂടി.നാവായിക്കുളം വെള്ളൂർകോണം പള്ളിക്ക് സമീപം സന്തോഷ് ഭവനിൽ വിജയ് (46) ആണ് പിടിയിലായത്. നാവായിക്കുളം സ്കൂളിന് അമ്പത് മീറ്റർ മാത്രം അകലെ പെട്ടിക്കട നടത്തുന്നതിന്റെ മറവിലാണ് ഇയാൾ  നിരോധിത പുകയില ഉത്പന്നങ്ങൽ വിറ്റുവന്നത്. കടയിൽ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ ഒരുഭാ​ഗം നിർധന രോ​ഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും മാസാമാസം നൽകുമെന്ന് ബോർഡ് സ്ഥാപിച്ചാണ് ഇയാൾ കച്ചവടം നടത്തിവന്നത്. ജനമൈത്രി ബീറ്റ് സബ് ഇൻസ്പെക്ടർ ജയന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഇയാളുടെ പെട്ടിക്കടയിൽ നിന്നും അറുനൂറ് പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും, വീട്ടിൽ  നടത്തിയ പരിശോധനയിൽ ഒരുചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. കല്ലമ്പലം എസ്.എച്ച്.ഒ.ഐ. ഫറോസ്, എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, ജയൻ , പ്രഭാത്,സേതു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!