Search
Close this search box.

കിളിമാനൂരിൽ ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിൽ

ei0IE0959368

കിളിമാനൂർ പുതിയകാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിൽ ആയത്.

ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിക്കവേയാണ് പ്രതി അപമാനിക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പൊതുജന ഉപദ്രവം ഉണ്ടാകുന്ന ഇയാളെ കുറിച്ച് പല പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്.

തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!