നെടുമങ്ങാട് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.

 

നെടുമങ്ങാട്: ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്.അഴിക്കോട് സ്വദേശി അബ്ദുൾ മാലിക്കിനാണ് ആളുമാറിയുള്ള ക്രൂരമർദനത്തിൽ പരിക്കേറ്റത്. ഏകദേശം അഞ്ചു കിലോമീറ്ററോളം അക്രമി സംഘം മാലിക്കിനെ വാഹനത്തിൽ കൊണ്ടുപോയി. വാഹനത്തിൽവെച്ച് ക്രൂരമായ മർദ്ദനത്തിന് മാലിക് ഇരയായി. പിന്നീട് ആളുമാറിയെന്ന് മനസിലാക്കിയ സംഘം മാലിക്കിനെ നെടുമങ്ങാട് പോലീസ് സ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു. പോലീസാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായ പരിക്കേറ്റ വിദ്യാർഥി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.