കുതിരത്തടം മഞ്ഞപ്പാറ റോഡിന്റെ ഉദ്ഘാടനം നടന്നു

 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരത്തടം മഞ്ഞപ്പാറ റോഡിന്റെ ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരികൃഷ്ണൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സരളമ്മ,പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജീഷ്,വാർഡ് മെമ്പർമാരായ ദീപ്തി,അജ്മൽ,സുമ സുനിൽ,സലിൽ, ശ്യാം നാഥ് എന്നിവർ പങ്കെടുത്തു.