പേരേറ്റിൽ കാട്ടുച്ചിറകുളം നവീകരണത്തിന് തുടക്കം

 

ഒറ്റൂർ : പേരേറ്റിൽ കാട്ടുച്ചിറകുളം നവീകരണ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് പി.ബീന നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.എസ്. പ്രദീപ് , സുശീലൻ , സിപിഐ എം പേരേറ്റിൽ ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് , സിപിഐഎം അംഗം അഞ്ചുതെങ്ങ് രാജീവ് , കോൺട്രാക്ടർ താജുദ്ദീൻ എന്നിവർ സംസാരിച്ചു . വാർഡ് മെമ്പർ സത്യപാൽ സ്വാഗതം ആശംസിച്ചു.

പേരേറ്റിൽ നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹം ആണ് കാട്ടുച്ചിറകുളം നവീകരിച്ചു കൃഷിക്ക് യോഗ്യമാക്കുക എന്നത്. ഈ കാര്യം ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഡി.എസ്. പ്രദീപിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തായിരുന്നു. തുടർന്നു അദ്ദേഹം അപ്പോൾ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യാം എന്നു അറിയിക്കുകയും കഴിഞ്ഞ ഗ്രാമ സഭയിൽ അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അഡ്വ. സ്മിത സുന്ദരേശന്റെയും കൂടി ശ്രമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും കുളം നവീകരിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിച്ചു നൽകുകയായിരുന്നു.