Search
Close this search box.

റബർ ഷീറ്റുകൾ മോഷണം : പ്രതി പിടിയിൽ

ei5DRDN16405

 

നേമത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പള്ളിച്ചൽ ആയക്കോട് മേലെ പുത്തൻ വീട്ടിൽ വെങ്കിടി രാജു എന്നു വിളിക്കുന്ന അനിൽകുമാറിനെയാണ് (37) നേമം പൊലീസ് അറസ്‌റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. നേമം എസ്‌റ്റേറ്റ് വാർഡിലെ ഷിജിൽ കുമാറിന്റെ വീട്ടിലെ ടെറസിൽ ഉണക്കാനിട്ടിരുന്ന ഷീറ്റുകളാണ് അനിൽകുമാർ മോഷ്ടിച്ചത്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, എ.എസ്.ഐ അജിത് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ സമാന രീതിയിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!