തിരുവനന്തപുരത്ത് 3556 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 14 ജനുവരി 2022) 3556 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 572 പേര്‍ രോഗമുക്തരായി. 36.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,326 പേര്‍ ചികിത്സയിലുണ്ട്.