Search
Close this search box.

വർക്കലയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ

eiFRPHD71323

മദ്യലഹരിയിൽ ബിയർ പാർലറിൽ നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനു(51) വിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

പഴയചന്ത കെറ്റിഡിസി ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം.

ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കത്തികൊണ്ട് ഷിജുവിന്റെ വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവേറ്റ ശേഷം ഇയാൾ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച
ഷിജു അപകടനില തരണം ചെയ്തിട്ടുണ്ട്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഷിജു പോലീസിന് നൽകിയിട്ടുള്ള മൊഴി. എന്നാൽ പരിക്കേറ്റ ഷിജു നിരവധി കേസുകളിൽ പ്രതിയാണെന്ന് വർക്കല പോലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കൃത്യത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോയ പ്രതിയെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!