വർക്കല മണ്ഡലത്തിൽ നവീകരിച്ച 7തീരദേശ റോഡുകളുടെ ഉദ്ഘാടനം

 

വർക്കല: വർക്കല നിയോജക മണ്ഡലത്തിൽ 1.78കോടി രൂപ ചെലവഴിച്ച് നവീകരിച്ച 7തീരദേശ റോഡുകളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖാന്തിരമാണ് റോഡുകൾ നവീകരിച്ചത്. ഇടവ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇതോടനുബന്ധിച്ച് നടന്ന സമാന്തരയോഗം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

1.തേരിക്കൽപ്പള്ളി റോഡ്(18.80 ലക്ഷം) ഇലകമൺ

2. മുനികുന്ന് അംഗൻവാടി റോഡ്(14.70 ലക്ഷം) വെട്ടൂർ
3.ഗവ. എൽ പി ജി എസ് വിളഭാഗം മൗണ്ട് റോഡ് (36 ലക്ഷം) വെട്ടൂർ

4.മാന്തറ ക്ഷേത്രം -കഴുകൻ കുന്ന് റോഡ്(15.40 ലക്ഷം) ഇടവ

5.കാപ്പിൽ ചിങ്കിക്കഴികം -കിളിമുക്കം റോഡ്(14.60 ലക്ഷം)ഇടവ

6.നീളത്തുവിള -വിളഭാഗം മാർക്കറ്റ് മൗണ്ട് റോഡ് (26.50 ലക്ഷം)വെട്ടൂർ

7.വെൺകുളം പൊയ്ക ശിവപാർവ്വതി ക്ഷേത്രം റോഡ്(51.30 ലക്ഷം)ഇടവ

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ,ജില്ലാപഞ്ചായത്തംഗം ഗീതാനസീർഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ (വെട്ടൂർ),സൂര്യ (ഇലകമൺ),ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹർഷദ്സാബു,സതീശൻ,ബിന്ദു,മറ്റു മെമ്പർമാർ, ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.തീരദേശ മേഖലയിലെ ജനങ്ങളുടെ നെടുനാളായുളള ആവശ്യമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു.