Search
Close this search box.

വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു

eiLYN1094727

വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. അപകടത്തിൽ കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്.

കാരേറ്റ് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറിയത്.കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല .പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!