Search
Close this search box.

ഇതുവരെ നട്ടുപിടിപ്പിച്ച മരങ്ങൾ എവിടെ? മാതൃകാ പ്രവർത്തനവുമായി വെഞ്ഞാറമൂട്ടിൽ ജീവകലയുടെ പരിസ്ഥിതി ദിനാഘോഷം നാളെ

ei1UIQ994998

ജൂൺ 5 ആഘോഷപൂർവ്വം തെരുവുകളിൽ പരിസ്ഥിതി സ്നേഹികൾ മരങ്ങൾ നടും.ആ മരങ്ങളെല്ലാം വളർന്നിരുന്നുവെങ്കിൽ കേരളം വലിയ ഒരു വനമാകുമായിരുന്നു. പൊതുജനങ്ങൾക്ക് അത്യന്താപേക്ഷിതമായ, തികച്ചും വ്യത്യസ്തമാർന്ന ഒരു പരിസ്ഥിതി ദിന പരിപാടിയുമായി ജീവകലയെത്തുന്നു. നമ്മൾ കഴിക്കുന്നതിൽ ഏറ്റവും കൂടുതൽ വിഷാംശമുള്ളത് വരവ് കറിവേപ്പിലയിലാണ്. എല്ലാ മണ്ണിലും കറിവേപ്പ കിളിർക്കാറില്ല. എങ്കിലും ഒരു ശ്രമം നടത്തുകയാണ് ജീവകല.നെല്ലനാട് പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി 22 കറിവേപ്പില തൈകൾ നടന്നു.ഇത് പരിപാലിക്കാൻ 22 ഇടങ്ങളിൽ ക്രമീകരണം ചെയ്യുന്നുണ്ട്. വളർന്ന് വലുതായാൽ ആവശ്യക്കാർക്ക് അത് പറിച്ചെടുക്കാം. ഇതൊരു ശ്രമവും സന്ദേശവുമാണ്.

താഴെ പറയുന്ന സ്ഥലങ്ങളിലാണ് തൈ നടുന്നത്. ആ പ്രദേശത്തുള്ള ആളുകൾ കൂടി പങ്കെടുത്താൽ വിജയമാകുമെന്ന് ജീവകല ഭാരവാഹികൾ പറയുന്നു. രാവിലെ 7 മുതൽ 10 മണി വരെയുള്ള സമയത്താണ് വിവിധ കേന്ദ്രങ്ങളിൽ കറിവേപ്പ് തൈകൾ നടുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് ജനപ്രതിനിധികൾ പൊതുപ്രവർത്തകർ, അദ്ധ്യാപകർ, ഗ്രന്ഥശാല പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരാണ് തൈകൾ നടുന്നത്.

1.കെഎസ്ആർടിസി വെഞ്ഞാറമൂട്
2.എച്ച്എസ്എസ് വെഞ്ഞാറമൂട്
3.ലളിത പ്രസ്സിന് സമീപം
4.ഓട്ടോസ്റ്റാൻ്റ് ജീവകലയ്ക്ക് സമീപം
5. വയ്യേറ്റ് ജംഗ്ഷൻ
6. മാണിക്കോട് ക്ഷേത്രം
7. ജമീല ബീഗം പെട്രോൾ പമ്പ് എംസി റോഡ്
8.മാർക്കറ്റ് ജംഗ്ഷൻ
9. ശാന്തിമഠം ക്ഷേത്രം
10.മണലിമുക്ക് ജംഗ്ഷൻ
11. എൽപിഎസ് വെഞ്ഞാറമൂട്
12. പോലീസ് സ്റ്റേഷൻ
13. കാവറ ക്ഷേത്രം
14. ശ്രീബാല ഭവാനിപമ്പ് ആറ്റിങ്ങൽ റോഡ്
15. മുക്കുന്നൂർ ജംഗ്ഷൻ
16. മുക്കുന്നൂർ ക്ഷേത്രം
17. വലിയ കട്ടയ്ക്കാൽ
18. പുളിയറക്കാവ്
19. മൈലക്കുഴി ജംഗ്ഷൻ
20. വാമനപുരം ആശുപത്രി
21. ആലത്തറ ഓട്ടോസ്റ്റാൻ്റ്
22. പഞ്ചായത്ത് ഓഫീസ് നെല്ലനാട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!