ലോക യുക്തിചിന്താ ദിനാചരണം നടത്തി

 

ഐക്യരാഷ്ട്ര സഭയുടെ (UNESCO) ആഹ്വാനപ്രകാരം ലോകയുക്തിചിന്താ ദിനം ആചരിച്ചു. കേരള യുക്തിവാദി സംഘം ആറ്റിങ്ങൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റിൽ കൈനകരി വിക്രമൻ ഉദ്ഘാടനം ചെയ്തു. എൻ.ബിനു പങ്കെടുത്തു.

കിളിമാനൂർ ജംഗ്ഷനിൽ കിളിമാനൂർ ചന്ദ്രൻ ദിനാചരണം ഉദ്ഘാടനം ചെയ്തു വി.മുരളീധരൻ , എം. സത്യദാസ് എന്നിവർ പങ്കെടുത്തു.മേഖലയിലെ പരിപാടി കല്ലമ്പലത്ത് സമാപിച്ചു. കൈനകരി വിക്രമൻ ഉദ്ഘാടനം ചെയ്തു. എം. അമാനുള്ള , ഷെർഷാ എന്നിവർ പങ്കെടുത്തു. സമാപന സന്ധ്യയിൽ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗം വർക്കല സുരേഷ് യുക്തി ജ്വാല തെളിച്ചു.
അംഗങ്ങൾ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ച്, ജ്വാലയെ അഭിവാദ്യം ചെയ്തു.