Search
Close this search box.

വെമ്പായത്ത് കടയ്ക്ക് തീ പിടിച്ചു

eiEZ7BA86011

 

വെമ്പായം : വെമ്പായത്ത് കടയ്ക്ക് തീ പിടിച്ചു. വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയ്ക്കാണ് തീപിടിച്ചത് . ഇന്ന് വൈകുന്നേരം 7അര മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. വലിയ തീ ആയതിനാൽ നെടുമങ്ങാട്, ആറ്റിങ്ങൽ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജംഗ്ഷനിലാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ടുതന്നെ ആളുകൾ പരിഭ്രാന്തിയിലാണ്.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!