ഒറ്റൂർ : ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 78ആം നമ്പർ അംഗൻവാടി ഹൈടെക്കാക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ത്രിതല പഞ്ചായത്തുകളിലെ പ്രിയങ്കരരായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. കുഞ്ഞു കുരുന്നുകൾക്ക് പുതിയ അനുഭവങ്ങൾ പകരുന്ന പുതിയ അംഗൻവാടി മന്ദിരം നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകും.