Search
Close this search box.

പൊന്മുടിയിൽ കുരങ്ങിനെയും പുള്ളിപ്പുലിയെയും ചത്തനിലയിൽ കണ്ടെത്തി

 

പൊന്മുടിയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. പൊന്മുടി കമ്പിമൂടിനു സമീപം കോവിലിന് അടുത്തായാണ് പുലി ചത്തുകിടക്കുന്നതു കണ്ടത്.ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ വൈദ്യുതത്തൂണിൽ തോട്ടം കാവൽക്കാർ ചത്ത കുരങ്ങിനെ കണ്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തൂണിനു ചുവട്ടിൽ പുള്ളിപ്പുലി ചത്തുകിടക്കുന്നതു കണ്ടത്. കുരങ്ങിനെ പിടിക്കാൻ വൈദ്യുതത്തൂണിൽ കയറിയപ്പോൾ രണ്ടു ജീവികൾക്കും ഷോക്കേറ്റതാണെന്നു കരുതുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾ സ്വീകരിച്ചു.പുള്ളിപ്പുലിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. നാലു വയസ്സ് പ്രായം തോന്നിക്കുന്ന പുലിയുടെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ അറിയാനാകൂവെന്ന് ഡി.എഫ്.ഒ. പറഞ്ഞു.
പൊന്മുടി വനമേഖലയിൽ പുള്ളിപ്പുലിയെ കാണുന്നത് ആദ്യമായാണ്. നേരത്തേ ബോണക്കാട് വനമേഖലയിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!