Search
Close this search box.

ചിറയിൻകീഴ് അഴൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്.

eiM0HSG23337

 

ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. പത്തുവയസ്സുകാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്. കൊച്ചാലുമ്മൂട് എസ്എസ്എം സ്കൂൾ ബസ് ആണ് ഇന്ന് വൈകുന്നേരം അപകടത്തിൽപെട്ടത്. ഇരുപതോളം കുട്ടികളുമായി പോയ സ്കൂൾ ബസ് ആണ് കോളിച്ചിറ ചേമ്പുംമൂല ചതുപ്പിലേക്ക് മറിഞ്ഞത്. ഒരു വിദ്യാർത്ഥിയെ ഇറക്കിയതിനുശേഷം കയറ്റം കയറുമ്പോൾ ബ്രേക്ക് നഷ്ടമായ വാഹനം പുറകിലേക്ക് ഇറങ്ങുകയും പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!