Search
Close this search box.

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കടന്ന കേസിലെ പ്രതി പിടിയിൽ

eiOMWN751004

പെരുങ്കടവിളയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കടന്ന കേസിലെ പ്രതിയെ മാരായമുട്ടം പൊലീസ് പിടികൂടി. മാറനല്ലൂർ വെള്ളൂർക്കോണം തലനിര പുത്തൻ വീട്ടിൽ ബിബിൻ ചന്ദ്രദാസ് (34) ആണ് പിടിയിലായത്.
കഴിഞ്ഞയാഴ്ചയാണ് പെരുങ്കടവിള ബൈലഭദ്രകാളീ ക്ഷേത്രത്തിന് സമീപം പെട്ടിക്കട നടത്തുന്ന ദേവകിയമ്മയുടെ ഒന്നര പവൻ വരുന്ന മാല ഇയാൾ പൊട്ടിച്ച്‌ കടന്നത്. സിസി ടിവികളിൽനിന്ന് പ്രതിയുടെ അവ്യക്ത ദൃശ്യം കിട്ടിയെങ്കിലും ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയതിനാൽ തിരിച്ചറിയാനായില്ല. ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ കരിഓയിൽ ഒഴിച്ച്‌ മണൽ വിതറി നമ്പർ അവ്യക്തമാക്കിയിരുന്നു. സ്റ്റേഷൻ എസ്എച്ച്ഒ വി പ്രസാദ്, പൊലീസുകാരായ സനൽ, ബിജു, അനീഷ് എന്നിവരാണ് കേസന്വേഷിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!