Search
Close this search box.

നെടുമങ്ങാട്‌ വാളിക്കോട് ബങ്കുകടകളിൽ മോഷണം പതിവാകുന്നു

eiGGSTF32449

നെടുമങ്ങാട് തിരുവനന്തപുരം പാതയിലെ വാളിക്കോട് ബങ്ക് കടയിൽ പ്രവർത്തിക്കുന്ന മിഗ്ദാദിൻ്റെ ഉടമസ്ഥതയിലുള്ള ട്രേഡ് ഫെയർ മൊബൈൽ ഷോപ്പിലാണ് ഇന്നലെ മോഷണം നടന്നത്. സമീപത്തായി പ്രവർത്തിക്കുന്ന കടയിലും മോഷണ ശ്രമം നടത്തിയിരിന്നുഒരു വർഷമായി ഇവിടെ മോഷണങ്ങളുടെ പരമ്പരയാണ് നടക്കുന്നത്.ബങ്ക് കടയുടെ പുറക് വശത്തെ ഡോർ പൊളിച്ചാണ് മോഷണം നടത്തിയത്.മൊബൈൽ ഷോപ്പിലെ സി.സി.ടി.വി കാമറയുടെ കണക്ഷൻ വിഛേദിച്ചതിനുശേഷമാണ് മോഷ്ടാവ് അകത്ത് കയറി മോഷണം നടത്തിയത്.മൊബൈൽ ഉൾപ്പടെയുള്ള അക്സസറീസ് ആണ് മോഷണം പോയത്.ഏകദേശം 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു.

ഈ അടുത്ത സമയത്ത് സമീപത്തെ ബങ്ക് കടയുടമ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 3000 രൂപയും മോഷണം പോയിരുന്നു.
ഇവിടെ മോഷണങ്ങൾ പതിവാകുന്നുവെന്നും മോഷണങ്ങൾ തടയാൻ പോലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നും
കൂടാതെ രാത്രിയായാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ ആവാസ കേന്ദ്രമായി മാറുന്നുവെന്നും കടയുടമകളായ അബ്ദുറഹീം,ഷൈജു,ബദറുദീൻ എന്നിവർ പറയുന്നു.മോഷണങ്ങൾ തുടർ കഥആയിട്ടും പോലിസ് ഏതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം.
നെടുമങ്ങാട് നഗരസഭ പാവപ്പെട്ടവർക്കായി അനുവദിച്ച് നൽകിയ ബങ്കുകടകളിലെ മോഷണം കാരണം കട ഉടമകൾക്ക് ഇതുവരെ ലക്ഷങ്ങളുടെ നഷ്ടം ആണ് ഉണ്ടായത്.മോഷണം നടന്നതിനെ തുടർന്ന് മൊബൈൽ ഷോപ്പ് ഉടമ നെടുമങ്ങാട് പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!