Search
Close this search box.

വ്യാപാരസ്ഥാപനം അടിച്ചുതകർത്തു പണം കവർന്നയാൾ പിടിയിൽ

eiFAZEN17899

വ്യാപാരസ്ഥാപനം അടിച്ചുതകർത്തു പണം കവർന്നയാൾ പിടിയിൽ. കുറുന്താളി ഡെനി വിലാസത്തിൽ   ഡെലിം ആണ് അറസ്റ്റിലായത്. പെരിങ്ങമ്മല ജങ്ഷനിലെ തറവാട്ടിൽ ഹോം അപ്ലൈൻസ് എന്ന സ്ഥാപനമാണ് ആക്രമിച്ചത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ബലമായി എടുക്കുകയും ചെയ്തു.
വ്യാഴം വൈകിട്ട് കടയിലെത്തിയ ഇയാൾ കടയുടമയോട് പണം ആവശ്യപ്പെടുകയും നൽകാത്തതിനാൽ  അതിക്രമിച്ച് കയറി ഉടമയെ മർദിച്ച്‌ പണം കവരുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ പി ഷാജിമോൻ, എസ്ഐ നിസാറുദീൻ, ഉദയകുമാർ , വി വി വിനോദ്, സജീവ്, റിയാസ്, സുലൈമാൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!